National
രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി പൂട്ടി. കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഈ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച വേളയിലെടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇരയുടെ കുടുംബാംഗങ്ങളെ തിരിച്ചറിയുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നമായത്. ട്വിറ്റര്‍ നിയമത്തിന് എതിരാണിത്.
പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തില്ലെന്നും ഇപ്പോഴും ട്വിറ്ററില്‍ കാണാമെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നാണ് താത്കാലികമായി ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചത്.
---- facebook comment plugin here -----