Kerala
കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി
കരുവന്നൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നടന്നത് 200 കോടി രൂപയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. പോലീസില്‍ നിന്നും ലഭിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബേങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകള്‍ രൂപീകരിക്കുകയും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍. ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
2014- 20 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയും ഇതേതുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.
---- facebook comment plugin here -----





