National
ഭൂകമ്പം മുന്‍കൂട്ടി അറിയാം; ആപുമായി റൂര്‍ക്കി ഐഐടി

ഡെറാഡൂണ്‍ | ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതിനാകും. അപകടസാധ്യത ലഭിച്ച് കഴിഞ്ഞാലുടന്‍ ആ പ്രദേശത്തെ ജനങ്ങളുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ജപ്പാന്‍, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇതിന് സമാനമായ ഭൂചലന മുന്നറിയിപ്പ് ഉപകരണങ്ങളുണ്ട്.
200ഓളം സെന്‍സറുകളാണ് ഇതിനായി പ്രത്യേകം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പത്തിന് മുന്നോടിയായി ഉണ്ടാകുന്ന പ്രത്യേകതരം തരംഗങ്ങളെ തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും. റിക്ടര്‍ സ്‌കെയിലില്‍ 5.5ന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പ മുന്നറിയിപ്പുകളാകും ആപ്പ് വഴി നല്‍കുക.ആപ് വഴി ജനങ്ങള്‍ക്ക് സന്ദേശമെത്തിയാലുടന്‍ തന്നെ ടൈമര്‍ ഉപയോഗിച്ചുള്ള കൗണ്ട് ഡൗണും ആരംഭിക്കും. ഇതോടെ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനാകും