Kerala
അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം ലോറിയും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസ്സം. ഇന്ന് രാവിലെയാണ് കെ എസ് ആര്‍ ടി സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഏതാനും പേര്‍ക്ക് നിസാര പരുക്കേറ്റു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളായി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
---- facebook comment plugin here -----