Kerala
ആരവങ്ങളില്ല, ഉദ്ഘാടന മഹാമഹവും; കുതിരാന്‍ തുരങ്കം തുറന്നു

പാലക്കാട് | നിര്‍മാണ പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയായ കുതിരാന്‍ തുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറാണ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് തന്നെ തുറക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി അനുമതി നല്‍കുകയായിരുന്നു. തുരങ്കം തുറക്കുന്നതോടെ തൃശൂര്‍ പാലക്കാട് റൂട്ടിലെ യാത്രാപ്രശ്‌നത്തിന് വലിയ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാകും ഇന്ന് പാതയിലൂടെ കടത്തിവിടുക.
രണ്ട് തുരങ്കങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതില്‍ 964 മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ തുരങ്കത്തിന്റെ പണിയാണ് പൂര്‍ത്തിയായത്. രണ്ടാം തുരങ്കം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ശ്രമം. രണ്ട് തുരങ്കങ്ങളും പൂര്‍ത്തിയായ ശേഷമാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പരിഹരിക്കാനായി ഒരു പതിറ്റാണ്ടിലേറെയായി രണ്ട് തുരങ്കവും പൂര്‍ത്തിയായ ശേഷം മാത്രം ഉദ്ഘാടന ചടങ്ങ് നടക്കും. 964 മീറ്ററാണ് പാറ തുരന്ന് പാതയുണ്ടാക്കിയത് .
തുരങ്കം ഗതാഗതത്തിന് സജ്ജമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിന് സാധ്യതയില്ലെന്നും എല്ലാ തരത്തിലുള്ള സുരക്ഷാ നടപടികളും പാലിച്ചതായും ഇത് പരിശോധനയില്‍ വ്യക്തമായതായും ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നല്‍കിയ കത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാലം തുറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.