Connect with us

International

മിക്‌സഡ് ഡബിള്‍സിലും ജോക്കോവിച്ചിന് തിരിച്ചടി

Published

|

Last Updated

ടോക്യോ | ഒളിമ്പിക് ടെന്നീസില്‍ സിംഗിള്‍സ് സൈമിഫൈനലിലെ തോല്‍വിക്ക് പിന്നാലെ മിക്‌സഡ് ഡബിള്‍സിലും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനു തിരിച്ചടി. റഷ്യയുടെ അസ്ലന്‍ കാരത്സേവ്-എലെന വെസ്‌നിന സഖ്യമായ സെര്‍ബിയന്‍ ജോഡിയായ ജോക്കോവിച്ച്- നീന സ്റ്റോയനോവിച്ച് സഖ്യത്തെ സെമിയില്‍ അടിയറവ് പറയിച്ചത്. സ്‌കോര്‍ 7-6, 7-5. ടൈബ്രേക്കറില്‍ ആദ്യ സെറ്റ് കൈവിട്ട സെര്‍ബിയന്‍ ജോഡി കടുത്ത പോരാട്ടത്തിനു ശേഷമാണ് രണ്ടാം സെറ്റ് അടിയറ വച്ചത്.

നേരത്തെ പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരെവിനോടാണ് ജോക്കോവിച്ച് സെമിഫൈനലില്‍ തോറ്റത്. സ്‌കോര്‍ 1-6, 6-3, 6-1 എന്ന നിലയിലായിരുന്നു ഞെട്ടിക്കുന്ന തോല്‍വി. നാല് പ്രധാന മേജറുകളും ഒളിമ്പിക്‌സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയില്‍ എത്തിയത്. എന്നാല്‍ സെമിയില്‍ ജര്‍മന്‍ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ചിന് ആ നേട്ടത്തിലെത്താതെ മടങ്ങുകയാണ്. 1988ല്‍ വനിതാ താരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്.