Connect with us

Eranakulam

പിറവത്ത് വന്‍ കള്ളനോട്ട് വേട്ട; അഞ്ചുപേര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയില്‍ നിന്നാണ് 7,57,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചത്. ഇവിടുത്തെ ഒരു വീട്ടിലാണ് കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത്. സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവ സംയുക്തമായി നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. കള്ളനോട്ട് നിര്‍മിക്കാനുള്ള യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് റെയ്ഡ് ആരംഭിച്ചത്.