Kerala
മൂന്നാറില്‍ അഞ്ച് കോടിയുടെ ആംബര്‍ഗ്രിസുമായി അഞ്ച് പേര്‍ പിടിയില്‍
ഇടുക്കി | മൂന്നാറില്‍ അഞ്ച് കിലോ ആംബര്‍ഗ്രിസുമായി അഞ്ചുപേരെ വനംവകുപ്പ് പിടികൂടി. മൂന്നാറിലെ ലോഡ്ജില്‍ വച്ച് ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് അഞ്ചുകോടി രൂപ വിലവരുമെന്നാണ് നിഗമനം.
തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ വച്ച് ആംബര്‍ഗ്രിസ് കൈമാറുന്നുവെന്ന് രഹസ്യവിവരമുണ്ടായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘവും, മൂന്നാര്‍ റേഞ്ചറുടെ നേതൃത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
---- facebook comment plugin here -----





