National
ബംഗാളിലെ അക്രമം: ശരിയായ അന്വേഷണം നടന്നില്ല- ഹൈക്കോടതി

കൊല്‍ക്കത്ത | തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് അഞ്ചംഗ ബഞ്ചിന്റെ പരാമര്‍ശം.
തൃണമൂല്‍ മൂന്നുാം വട്ടവും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളില്‍ അക്രമമുണ്ടായത്. പ്രതിപക്ഷമായ ബി ജെ പി അക്രമങ്ങള്‍ക്ക് പിന്നില്‍ ഭരണപക്ഷമാണെന്ന് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും വരെ ക്രമസമാധാന ചുമതല ഇലക്ഷന്‍ കമ്മിഷനാണെന്നും മമത അധികാരമേറ്റതിന് പിന്നാലെ സമാധാനാന്തരീക്ഷം പുന:സ്ഥാപിച്ചുവെന്നുമാണ് തൃണമൂല്‍ അവകാശപ്പെടുന്നത്.
ജൂണില്‍ ഹൈക്കോടതി നിയോഗിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഒരു സംഘം സര്‍ക്കാറിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കോടതി പരാമര്‍ശം.
---- facebook comment plugin here -----