Connect with us

Techno

500 രൂപ വില വര്‍ധിപ്പിച്ച് സാംസങ് ഗാലക്സി എം02 സ്മാര്‍ട്ട് ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്സി എം02 സ്മാര്‍ട്ട് ഫോണിന് വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. രണ്ടാം തവണയാണ് സ്മാര്‍ട്ട് ഫോണിന് വില വര്‍ധിപ്പിക്കുന്നത്. ബജറ്റ് വിഭാഗത്തിലെ മികച്ച ഡിവൈസുകളില്‍ ഒന്നാണ് എം02. സാംസങ് ഗാലക്സി എം02 സ്മാര്‍ട്ട് ഫോണിന് 500 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2 ജിബി റാം, 3 ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുക. ഡിവൈസിന്റെ 2 ജിബി റാം മോഡല്‍ ഇപ്പോള്‍ 7,999 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. 3 ജിബി റാം മോഡലിന് 8,499 രൂപയാണ് വില. ബേസ് മോഡല്‍ ലോഞ്ച് ചെയ്തത് 6,999 രൂപയ്ക്കായിരുന്നു. ടോപ്പ് മോഡലിന് ലോഞ്ച് ചെയ്തപ്പോള്‍ വില 7,499 രൂപയും. 1,000 രൂപയാണ് ഇരു മോഡലുകള്‍ക്കും മൊത്തത്തില്‍ വില വര്‍ധിച്ചിരിക്കുന്നത്.

കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഡിവൈസ് വിപണിയിലെത്തുക. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഈ ഡിവൈസില്‍ സാംസങ് നല്‍കിയിട്ടുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിലുണ്ട്. സാംസങിന്റെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണാണ് ഗാലക്സി എം02. 13 എംപി പ്രൈമറി കാമറയും 2 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 എംപി കാമറയും സ്മാര്‍ട്ട് ഫോണില്‍ നല്‍കിയിട്ടുണ്ട്.

3 ജിബി റാം 32 ജിബി സ്റ്റോറേജ്, കരുത്ത് നല്‍കാന്‍ മീഡിയടെക് എംടി 6739 ഡബ്ല്യു പ്രോസസര്‍, ആന്‍ഡ്രോയിഡ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി വോള്‍ട്ടി, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് പോലുള്ള സ്റ്റാന്‍ഡേഡ് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ഡേഡ് ചാര്‍ജിംഗ് വേഗതയുള്ള ഡിവൈസില്‍ 5,000 എം എ എച്ച് ബാറ്ററിയാണുള്ളത്. സാംസങ് ഗാലക്സി എം02 കമ്പനിയുടെ വില കുറഞ്ഞ ഡിവൈസുകളില്‍ ഒന്നാണ്. 10,000 രൂപയില്‍ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തില്‍ ലഭിക്കുന്ന മികച്ച സവിശേഷതകള്‍ തന്നെയാണ് ഈ വേരിയന്റിലും നല്‍കിയിട്ടുള്ളത്.

Latest