Connect with us

Kerala

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

Published

|

Last Updated

കണ്ണൂര്‍ |  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഇന്നു പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതില്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്ത്കൂടിയാണ് ആകാശെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കേസില്‍ ഇന്നലെ അറസ്റ്റിലായ തെക്കേ പാനൂര്‍ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഉള്‍പ്പെടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘങ്ങളുടെ യഥാര്‍ഥ തലവന്‍ ആകാശ് തില്ലങ്കേരി ആണെന്ന ധാരണയിലാണ് കസ്റ്റംസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച കസ്റ്റംസിന്റെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ അന്ന് പറ്റിയില്ലെങ്കില്‍ തിങ്കളാഴ്ച എത്താനാണ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ശാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest