Kerala
മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു

പാലക്കാട് | മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സംഭവത്തിന് ശേഷം കാണാതായ സജീറിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----