Connect with us

Covid19

ശബരിമലയില്‍ ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് അനുമതി

Published

|

Last Updated

തിരുവനന്തപുരം|  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുന്നു. ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം ഉണ്ടാവുക. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമാകും പ്രവേശനം.

48 മണിക്കൂറിനള്ളില്‍ എടുത്ത കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ് രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും ദര്‍ശനത്തിന് അനുമതി ലഭിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് തുറക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ അനുമതി.

 

Latest