Covid19
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണട്്. ദേശീയതലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ന് ഇത് 45,000ന് മുകളിലെത്തി. എന്നാല്‍ മരണനിരക്ക് ഇന്നലത്തേതിലും കുറവാണ്. ഇന്നലെ 930 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ നില്‍ക്കുന്നത് ഗൗരവമായി കാണണമെന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.