Connect with us

Kerala

കൊടകര കള്ളപ്പണം; സുരേന്ദ്രന് വീണ്ടും നോട്ടീസ് നല്‍കും

Published

|

Last Updated

തിരുവനന്തപുരം | കൊടകര കള്ളപ്പണകവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടിസ് നല്‍കും. ഇന്ന് ്തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി യോഗങ്ങളുള്ളതിനാല്‍ എത്താനാകില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നല്‍കുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ഹാജരാകാനുള്ള നിര്‍ദേശം നല്‍കാനാണ് സാധ്യത. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവില്‍ ഈ മാസം പതിമൂന്നാം തീയതി വരെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നാണ് കെ സുരേന്ദ്രന്‍ അന്വേഷണസംഘത്തെ അറിയിച്ചത്.

പണവുമായെത്തിയ ധര്‍മരാജനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനാണ് സുരേന്ദ്രനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ആര്‍ക്കുവേണ്ടി എത്തിച്ചതാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി എത്തിച്ച പണമാണിതെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലുള്ളത്.

 

Latest