International
ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി മരണം

മനില | ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നുവീണു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സൊബെജാന അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.
---- facebook comment plugin here -----