Connect with us

Fact Check

#FACTCHECK: കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളുടെ പേര് കേരളം മാറ്റുന്നുവോ?

Published

|

Last Updated

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കേരളത്തിലെ പ്രദേശങ്ങളുടെ പേര് മാറ്റാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന പ്രചാരണം ശക്തമാണ്. പ്രധാനമായും കര്‍ണാടകയിലാണ് പ്രചാരണമുള്ളത്. പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളും ഈ വിഷയം ഏറ്റുപിടിച്ച്, പേരുമാറ്റ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുസംബന്ധമായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും വാര്‍ത്ത വന്നു. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം: മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 11 വില്ലേജുകളുടെ കന്നഡയിലുള്ള പേര് മാറ്റി മലയാളത്തിലാക്കുന്നു. ഭാഷാ മൗലികവാദമാണിത്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കന്നഡിഗരും മലയാളികളും തമ്മില്‍ പ്രശ്‌നമുണ്ടാക്കാനാണ് ഇത് ഇടയാക്കുക. ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് കേരളത്തോട് അഭ്യര്‍ഥിക്കുന്നു.

വസ്തുത: പ്രചരിക്കുന്നത് പോലെ വില്ലേജുകളുടെ പേരുമാറ്റം ആലോചിച്ചിട്ട് പോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നമുണ്ടാക്കാനുള്ള മനഃപൂര്‍വ ശ്രമമാണ് ഇത്. വിഷയം ചൂണ്ടിക്കാട്ടിയുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ കത്തും ലഭിച്ചിട്ടില്ല.

---- facebook comment plugin here -----

Latest