Connect with us

Kerala

ജോസഫൈന്റെ പരാമര്‍ശം സമൂഹം സ്വീകരിച്ചില്ല: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം സ്വീകരിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. സെക്രട്ടേറിയറ്റ് യോഗത്തില്‍ അക്കാര്യം പരിശോധിച്ചു. ഉണ്ടായ സംഭവം ജോസഫൈന്‍ വിശദീകരിച്ചു. അവര്‍ അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള രാജി സന്നദ്ധത അറിയിച്ചു. അത് പാര്‍ട്ടി അംഗീകരിച്ചുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ലിംഗനീതി മുഖ്യവിഷയമാക്കി നടത്തുന്ന സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ ഏഴ് ദിവസം സ്ത്രീവിരുദ്ധ സമീപനത്തിനെതിരായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വിജയരാഘവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിപിഐ എം പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി ആളുകളുമായി ആശയ വിനിമയം നടത്തും. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹത്തില്‍ വലിയ ചര്‍ച്ച ആവശ്യമാണ്.

കേരളത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന വലതുപക്ഷവത്കരണത്തെ ശക്തമായി എതിര്‍ക്കണമെന്നാണ് സിപിഐ എം കരുതുന്നത്. സമൂഹത്തിന്റെ നല്ല നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കാനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest