Connect with us

Business

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ബോണാന്‍സ സെയില്‍

Published

|

Last Updated

മുംബെെ | ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച കിഴിവുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ പ്രത്യേക കിഴിവുകളും കമ്പനി നല്‍കുന്നു. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും ഈ സെയിലിലൂടെ ലഭിക്കും.

ജൂണ്‍ 21-ന് ആരംഭിച്ച സെയില്‍ ജൂണ്‍ 24-ന് അവസാനിക്കും. ആപ്പിള്‍ ഐഫോണുകള്‍, ഐഫോണ്‍ എസ്ഇ, പോക്കോ എക്‌സ് 3 പ്രോ, റിയല്‍മി നാര്‍സോ 30 പ്രോ എന്നിങ്ങനെയുള്ള ഡിവൈസുകള്‍ക്ക് സെയിലിലൂടെ മികച്ച ഓഫറുകള്‍ ലഭിക്കും. ഈ ഡിവൈസുകള്‍ കൂടാതെ 20ല്‍ അധികം ബ്രാന്റുകളുടെ ഡിവൈസുകളും വില്‍പ്പനയിലൂടെ ലഭ്യമാകുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു.

ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയിലിലൂടെ ഓഫറില്‍ സ്വന്തമാക്കാവുന്ന ഡിവൈസുകള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

1. ആപ്പിള്‍ ഐഫോണ്‍ 11

നിരവധി ആപ്പിള്‍ ഐഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയിലിലൂടെ ഓഫറുകള്‍ ലഭിക്കുന്നുണ്ട്. ഐഫോണ്‍ 11 (64 ജിബി) മോഡല്‍ ഇപ്പോള്‍ 49,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യയിലെ ആപ്പിള്‍ ഔദ്യോഗിക സ്റ്റോറില്‍ 54,900 രൂപയാണ് വിലയുള്ളത്. 5000 രൂപയോളം ലാഭമാണ് ഈ ഡിവൈസ് ഫ്‌ളിപ്പ്കാര്‍ട്ട് സെയിലിലൂടെ വാങ്ങുമ്പോള്‍ ലഭിക്കുന്നത്.

2. ഐഫോണ്‍ 12

ഏറ്റവും പുതിയ ഐഫോണ്‍ സീരിസിലെ ഐഫോണ്‍ 12നും ആകര്‍ഷകമായ വിലക്കിഴിവ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയിലില്‍ ഡിവൈസ് സ്വന്തമാക്കുന്ന ആളുകള്‍ക്ക് 71,900 രൂപയാണ് വില വരുന്നത്. ഇന്ത്യയിലെ ആപ്പിള്‍ ഔദ്യോഗിക സ്റ്റോറില്‍ ഡിവൈസിന് 79,900 രൂപയാണ് വില വരുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഡിവൈസ് ഇപ്പോള്‍ വാങ്ങുമ്പോള്‍ 8000 രൂപ വരെ ലാഭിക്കാന്‍ കഴിയും.

3. പോക്കോ എക്‌സ്3 പ്രോ

20,000 രൂപ വില വിഭാഗത്തില്‍ വരുന്നതും മികച്ച സവിശേഷതകള്‍ ഉള്ളതുമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് പോക്കോ എക്‌സ്3 പ്രോ. ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി നേടിയ ഈ ഡിവൈസിന്റെ 64 ജിബി സ്റ്റോറേജുള്ള വേരിയന്റ് ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയിലിലൂടെ 16,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാര്‍ത്ഥ വില 18,999 രൂപയാണ്. 2,000 രൂപയുടെ കിഴിവാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

4.പോക്കോ എം 3

പോക്കോ എം 3 പോക്കോയുടെ ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ്. ഏറെ ജനപ്രീതി നേടിയ ഈ ഡിവൈസിന് 12,500 രൂപയാണ് വില വരുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ ഈ ഡിവൈസ് 10,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

5. റിയല്‍മി നാര്‍സോ 30 എ

3 ജിബി റാമുള്ള റിയല്‍മി നാര്‍സോ 30എ സ്മാര്‍ട്ട്‌ഫോണിന്റെന് ഇന്ത്യയില്‍ 10,000 രൂപയാണ് വില. ഫ്‌ളിപ്പ്കാര്‍ട്ട് ബോണാന്‍സ സെയിലില്‍ റിയല്‍മിയുടെ ഈ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ 8,249 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

6. ഐഫോണ്‍ എക്‌സ് ആര്‍

ഐഫോണ്‍ എക്‌സ് ആര്‍ കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമുള്ള ഡിവൈസ് ആണ്. ഐഫോണ്‍ എക്‌സ് ആറിന്റെ യഥാര്‍ത്ഥ വില 47,900 രൂപയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ് സെയിലില്‍ ഈ ഡിവൈസ് 41,999 രൂപയ്ക്ക് സ്വന്തമാക്കാം.

7. ഇന്‍ഫിനിക്‌സ് ഹോട്ട് 10എസ്

ഇന്‍ഫിനിക്‌സ് ഡിവൈസുകളെല്ലാം ആകര്‍ഷകമായ സവിശേഷതകള്‍ ഉള്ളവയാണ്. മറ്റ് ബ്രാന്റുകളെ അപേക്ഷിച്ച് ഇന്‍ഫിനിക്‌സ് ഡിവൈസുകള്‍ക്ക് വിലയും കുറവാണ്. ഈ ഡിവൈസ് ഫ്‌ളിപ്പ്കാര്‍ട്ട് സെയിലിലൂടെ 500 രൂപ കിഴിവില്‍ 9,499 രൂപയ്ക്ക് ലഭ്യമാണ്.

8. ഐഫോണ്‍ എസ്ഇ

പോക്കറ്റ് ഫ്രണ്ട്ലി ഐഫോണാണ് ഐഫോണ്‍ എസ്ഇ. ആപ്പിള്‍ സ്റ്റോറില്‍ ഈ ഡിവൈസിന്റെ വില 39,900 രൂപയാണ്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍ ബോണാന്‍സ സെയിലില്‍ 31,999 രൂപയ്ക്ക് സ്വന്തമാക്കാം.

Latest