Ongoing News
സഊദിയിലും അയല്‍രാജ്യങ്ങളിലും ഇന്ന് മുതല്‍ മഞ്ഞുവീഴ്ചക്ക് സാധ്യത
മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും അനുഭവപ്പെടുക സഊദിയുടെ വടക്കന്‍ പ്രദേശങ്ങളിലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ലെബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍.
ദമാം | സഊദിയുടെ വടക്കന്‍ പ്രദേശങ്ങളിലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ലെബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ഇന്ന് രാത്രി മുതല്‍ വ്യാപകമായി മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ആരംഭിക്കുമെന്നും ബുധനാഴ്ച പുലര്‍ച്ചെയോടെ ഉച്ചസ്ഥായിയിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബ് സെന്റര്‍ ഫോര്‍ ക്ലൈമറ്റിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം പല പ്രദേശങ്ങളിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായി കുറയുകയും മഞ്ഞുവീഴ്ചക്കും തണുപ്പിനും സാധ്യത കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും രാത്രി കാലത്തും പുലര്‍ച്ചെയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യത കൂടുതലായിരിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, പുലര്‍ച്ചെ സമയങ്ങളില്‍ മഞ്ഞുവീഴ്ച മൂലം ഐസ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഗതാഗത-സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


