First Gear
ജൂലൈ മുതല്‍ മാരുതി സുസുകിയുടെ കാറുകള്‍ക്ക് വില വര്‍ധിക്കും

ന്യൂഡല്‍ഹി | അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് മാരുതി സുസുകി. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. അതേസമയം, എത്രയാണ് വര്‍ധിപ്പിക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി ഉത്പാദന ചെലവ് വര്‍ധിച്ചത് കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് മൂന്നാം പ്രാവശ്യമാണ് ഈ വര്‍ഷം മാരുതി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. നേരത്തേ ജനുവരിയിലും ഏപ്രിലിലും വില വര്‍ധിപ്പിച്ചിരുന്നു.
ഏതൊക്കെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്നത് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 14 മോഡലുകളാണ് മാരുതി സുസുകി വില്‍ക്കുന്നത്. പ്രീമിയം ഔട്ട്‌ലെറ്റായ നെക്‌സയില്‍ വില്‍ക്കുന്നത് അഞ്ച് മോഡലുകള്‍ മാത്രമാണ്.
---- facebook comment plugin here -----