Saudi Arabia
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചു; മദീനയിലെ മസ്ജിദുല്‍ ഖുബ 24 മണിക്കൂറും തുറക്കും

മദീന | പ്രവാചക നഗരിയിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുല്‍ ഖുബായിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ഇരുപത്തിനാല് മണിക്കൂറും പള്ളി തുറക്കാന്‍ ഇസ്ലാമിക കാര്യ, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി
നേരത്തെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി പളളി മുഴുവന്‍ സമയവും തുറന്നിരുന്നില്ല .തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പള്ളി മുഴുവന്‍ സമയവും തുറക്കാന്‍ അനുമതി നല്‍കിയത്
ഒട്ടകപ്പുറത്തേറി മക്കയില്‍ നിന്നും മദീനയിലേക്ക് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി തങ്ങള്‍ മദീനയില്‍ എത്തിയ സമയത്ത് ഒട്ടകം ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ഖുബാ. തിരുനബിയുടെ വഫാത്ത് വരെ മസ്ജിദ് ഖുബായില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്‌കാരം ഉംറയോട് തുല്യമാണെന്ന് നബിവചനം
---- facebook comment plugin here -----