Connect with us

Malappuram

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശ്രദ്ധേയമായി എസ് എസ് എഫ് സമരം

Published

|

Last Updated

മലപ്പുറം | കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ “രാജ്യം ബഹളം വെക്കുന്നു “എന്ന ശീർഷകത്തിൽ എസ് എസ് എഫ് സമരദിനമാചരിച്ചു. ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം, അതുകൂടി വിൽക്കപ്പെടും മുമ്പ് പ്രതികരിച്ച് കൊണ്ടിരിക്കണമെന്ന് സമരത്തിൽ ഉയർന്ന് കേട്ടു.

ഞായറാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ സംസ്ഥാനത്തൊട്ടാകെ നീണ്ടുനിന്ന സമരത്തിൽ രാവിലെ 11 മുതൽ 12 വരെ മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവർത്തകരും ഉച്ചക്ക് 12 മുതൽ ഒന്ന് വരെ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പ്രവർത്തകരുമാണ് പങ്കാളികളായത്.

മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ തിരഞ്ഞടുത്ത 1,500 കേന്ദ്രങ്ങളിൽ അരലക്ഷം വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തു.

Latest