Connect with us

Kerala

വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും എന്‍ സി പിയില്‍

Published

|

Last Updated

പത്തനംതിട്ട | വനിതാലീഗ് നേതാവും നഗരസഭ മുന്‍ കൗണ്‍സിലറുമായ ബീനാ ഷെരീഫ് എന്‍ സി പിയില്‍ ചേര്‍ന്നു. നഗരസഭ തിരഞ്ഞെടുപ്പില്‍ മുസ്്ലിംലീഗിനുണ്ടായ കനത്ത പരാജയത്തിന്റെ പേരില്‍ നേതൃത്വത്തിന്റെ പിന്തുണയോടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അസത്യ പ്രചാരണം നടത്തുകയും ചെയ്യുന്നതില്‍ മനംനൊന്താണ് ലീഗില്‍ നിന്നു രാജിവയ്ക്കുന്നതെന്ന് ബീനാ ഷെരീഫ് പറഞ്ഞു.

വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ബീനാ ഷെരീഫ്. പാര്‍ട്ടി നേതൃത്വത്തില്‍ പലതവണ പരാതികളുന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരാതികള്‍ രണ്ടുവര്‍ഷമായി ഉയരുകയാണ്. ഫണ്ട് വിനിയോഗം സംബന്ധിച്ച് പത്തനംതിട്ട നഗരസഭയില്‍ അന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നിട്ടുകൂടി തനിക്ക് അറിവില്ലെന്ന് ബീനാ പറഞ്ഞു. ലീഗ് വിട്ട ബീന ഷെരീഫ് എന്‍ സി പി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റാവും. എന്‍ സി പി ജില്ലാ പ്രസിഡന്റ് കരിമ്പനാംകുഴി ശ്രീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest