Connect with us

Health

കോവിഡ് മുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാം

Published

|

Last Updated

കോവിഡ് നെഗറ്റീവായി മാസങ്ങള്‍ കഴിഞ്ഞാലും ചിലരില്‍ രോഗലക്ഷണങ്ങളും അസ്വസ്ഥതകളും വിട്ടുമാറാതെ കണ്ടുവരുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. ക്ഷീണം, ബലഹീനത, വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നീ പ്രശ്‌നങ്ങളാണ് പ്രധാനമായും ഇവരില്‍ കാണപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം സാധാരണകാര്യമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അസ്വസ്ഥതകള്‍ മറികടക്കാൻ ചില വഴികൾ
  • ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. നെല്ലിക്ക, കാരറ്റ്, ആപ്പിള്‍, തക്കാളി, ബീറ്റ്‌റൂട്ട്, മാതളനാരങ്ങ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  • മദ്യം, പുകവലി ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക.
  • സ്ഥിരമായി വ്യായാമം ചെയ്യുക. ഒരേ ഇരിപ്പ് ഒഴിവാക്കി ഇടയ്ക്കിടെ നടക്കുക.
  • ഉറക്കത്തിനും വിശ്രമത്തിനും മുന്‍ഗണന നല്‍കുക.
  • പ്രാര്‍ത്ഥനയും പ്രചോദനകരമായ പുസ്തകങ്ങള്‍ വായിക്കുന്നതും ശീലമാക്കുക. ഇത് ശുഭാപ്തി വിശ്വാസം വര്‍ധിക്കാന്‍ സഹായിക്കും.
---- facebook comment plugin here -----

Latest