Kerala
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; നൂറോളം കെ പി സി സി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം | കെ പി സി സിയുടെ പുതിയ അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്.
ചടങ്ങില്‍ സംബന്ധിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
---- facebook comment plugin here -----