Connect with us

Kerala

സെമി കേഡര്‍ സംവിധാനത്തിലേക്കെങ്കിലും മാറണം; കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച് കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും പാര്‍ട്ടി മാറേണ്ടതുണ്ടെന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പാര്‍ട്ടി പിന്തുടര്‍ന്നത്. വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന താത്പര്യത്തോടെയാണ് അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളോട് കടപ്പാടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോണിയാ ഗാന്ധി ഉള്‍പ്പെടെ ഹൈക്കമാന്‍ഡില്‍ നിന്ന് കിട്ടിയത് കലവറയില്ലാത്ത പിന്തുണയാണെന്ന് മുല്ലപ്പള്ളി കൃതജ്ഞതയോടെ സ്മരിച്ചു. ഇന്ദിരാ ഗാന്ധി മുതല്‍ കെ കരുണാകരന്‍ വരെയുള്ള പ്രകാശ ഗോപുരങ്ങള്‍ നല്‍കിയ പിന്തുണ ഓര്‍മിക്കുന്നതായും പ്രസംഗത്തിന്റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ
രാജ്യത്ത് ഏറ്റവും കൂടുതല്‍ എം പിമാരെ തിരഞ്ഞെടുത്ത സംസ്ഥാനം കേരളമാണ്. ഒരു വര്‍ഷം കൂടി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ താന്‍ പറഞ്ഞിരുന്നുവെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചില്ലെന്നത് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലം ഉദാഹരണമാണ്. സി പി എം ആര്‍ എസ് എസ് അവിശുദ്ധ ബന്ധത്തിന്റെ ജാര സന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാറെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

---- facebook comment plugin here -----

Latest