Kerala
മുട്ടില്‍ മരംമുറി; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വി മുരളീധരന്റെ കത്ത്
ന്യൂഡല്‍ഹി | മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിനു മാത്രമേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാകൂ.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും വി മുരളീധരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----


