Kerala
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം | യു ജി സി അംഗീകാരം ഇല്ലാത്തത് കൊണ്ട് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന വിഷയത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദു. ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
20 ബിരുദ കോഴ്‌സുകളും ഏഴ് പി ജി കോഴ്‌സും സര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കും. ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ക്കായി ബജറ്റില്‍ 10 കോടി അധികമായി വകയിരുത്തിയിട്ടുണ്ട്.
കൊവിഡ് കാരണം ആണ് കോഴ്‌സിന് അപേക്ഷിക്കാന്‍ ഉള്ള പോര്‍ട്ടല്‍ തുറക്കാന്‍ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറില്‍ വിദൂര വിദ്യാഭ്യാസ പ്രവേശന നടപടികള്‍ തുടങ്ങും. അതിനിയും നീണ്ടു പോകുകയാണെങ്കില്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.



