Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസ്: ധര്‍മ്മരാജനെ പരിചയമുണ്ടെന്ന് കെ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും

Published

|

Last Updated

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി.
ധര്‍മരാജനെ പരിചയമുണ്ടെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മരാജനെ ഏല്‍പിച്ചിരുന്നുവെന്നും നിരവധി തവണ ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും ഇന്ന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

കെ സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇവരുടെ മൊഴിയിലുണ്ട്. ചോദ്യം ചെയ്യല്ലിന് ശേഷം ഇവവിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

അതേസമയം ബിജെപി കോര്‍കമ്മിറ്റിയോഗം നാളെ ചേരും. നാളെ ഉച്ചക്ക് ശേഷം കൊച്ചിയിലാണ് കോര്‍കമ്മിറ്റി യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹികള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. കൊടകര കുഴല്‍പ്പണ കേസും യോഗത്തില്‍ ചര്‍ച്ചയാകും

---- facebook comment plugin here -----

Latest