Connect with us

National

ഹൈദരാബാദില്‍ ആശുപത്രി നിര്‍മിക്കാന്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു

Published

|

Last Updated

ഹൈദരാബാദ് | സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ ഹൈദരാബാദിലെ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു. വാറങ്കല്‍ സെന്‍ട്രല്‍ ജയില്‍ ആണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജയിലിലെ 119 തടവുകാരെ ഇവിടെ നിന്നും മാറ്റി. ബാക്കി തടവുകാരെ അടുത്ത രണ്ടാഴ്ചക്കകം മാറ്റും. 966 തടവുകാരാണ് വാറങ്കല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.

ഹൈദരാബാദ് നിസാമിന്റെ കാലഘട്ടത്തില്‍ പണിതതാണ് ഈ ജയില്‍. 69 ഏക്കര്‍ വിസ്തൃതിയിലാണ് ജയില്‍ നിലകൊള്ളുന്നത്. ജയിലിനെ ആശുപത്രിയാക്കി മാറ്റാന്‍ മുഖ്യമന്ത്രി ചന്ദ്‌ശേഖര്‍ റാവുവാണ് തീരുമാനമെടുത്തത്. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുകയും ചെയ്തു.

വാറങ്കല്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാരുടെ നേതൃതവത്തില്‍ വിവിധ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ കാര്‍പറ്റ് ലൂം പ്രസിദ്ധമാണ്. ഇവിടെ നിന്ന് മാറ്റുന്ന തടവുകാരെ തത്കാലം മറ്റു ജയിലിലേക്ക് മാറ്റും. പിന്നീട് മറ്റൊരു സ്ഥലത്ത് ജയിലിനായി പുതിയ കെട്ടിടം പണിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഹൈദരാബാദിലെ ഗാന്ധി ആശുപത്രി ജയില്‍ പൊളിച്ചാണ് നിര്‍മിച്ചത്. 2003ലായിരുന്നു ഇതിന്റെ നിര്‍മിതി. 88 വര്‍ഷം പഴക്കമുള്ള മുശീറാബാദ് ജയിലാണ് ഇതിനായി പൊളിച്ചുനീക്കിയത്.