Connect with us

Kerala

80:20 അനുപാതം റദ്ദാക്കിയ വിധി സ്വാഗതാര്‍ഹം: പാലൊളി

Published

|

Last Updated

മലപ്പുറം ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80:20 അനുപാതം റദ്ദാക്കിയ വിധി സ്വാഗതാര്‍ഹമാണെന്ന് മുതിര്‍ന്ന സി പി എം നേതാവ് പാലൊളി മുഹമ്മദ്കുട്ടി. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സാമുദായിക വിഭജനമുണ്ടാക്കുന്ന തീരുമാനം യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും പാലൊളി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നായിരുന്നു എല്‍ ഡി എഫിന്റെ നിലപാട്. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യു ഡി എഫ് 80:20 എന്ന അനുപാതം കൊണ്ടുവന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നും പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന 2015ലെ ഉത്തരവാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്.