Connect with us

National

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം: സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ |  ജനവിരുദ്ധ നയങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടന്‍ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജനവിരുദ്ധ നിയമങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കുക. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും സ്റ്റാലിന്‍ ട്വിറ്ററിലെഴുതി.

 

 

Latest