Connect with us

Kerala

അസം-ബംഗാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ബസ് ഡ്രൈവര്‍മാരിലൊരാള്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

അലിപുര്‍ | അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ബസ് ഡ്രൈവര്‍മാരിലൊരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശി നജീബ് (48) ആണ് മരിച്ചത്. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപുരില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.
മൃതദേഹം അലിപുര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിര്‍ത്തിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നജീബിന് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായി സൂചനയുണ്ട്. അമ്പതോളം ബസുകളും ലോറികളുമാണ് അസം അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.