Connect with us

Kerala

രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി. ഇന്ന് പുലര്‍ച്ചെയാണ് ഒഡിഷ റൂര്‍ക്കേലയില്‍ നിന്ന് 128.66 മെട്രിക് ടണ്‍ ഓക്സിജനുമായി ഓക്സിജന്‍ എക്സ്പ്രസ് എത്തിയത്. കൊച്ചി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ എത്തിച്ച ഓക്സിജന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ഏഴ് കണ്ടെയിനറുകളിലാണ് ഓക്സിജന്‍ എത്തിച്ചത്.

മെയ് 16ന് 118 മെട്രിക് ടണ്‍ ഓക്സിജന്‍ ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചിരുന്നു. ആവശ്യമനുസരിച്ച് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ചാണ് കണ്ടെയിനര്‍ ടെര്‍മിനലില്‍ നിന്ന് ഓക്സിജന്‍ നല്‍കുക.

Latest