Connect with us

Kerala

വാക്‌സിന്‍ വിതരണം: ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി സംസ്ഥാനത്തെ വാക്സിന്‍ വിതരണനയം സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് നല്‍കേണ്ട വാക്സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയേക്കും.

വാക്സിന്‍ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും, സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് തീരുമാനം എടുക്കുന്നതെന്നുമാണ് ഹരജി. കഴിഞ്ഞ തവണ പരിഗണിച്ച സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വാക്കാല്‍ അറിയിച്ചിരുന്നു. വാക്സിന്‍ വിതരണത്തിലെ മെല്ലെപ്പോക്കില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രായത്തില്‍ ഉള്ള വര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും താത്പര്യമുള്ള മരുന്ന് കമ്പനികള്‍ക്ക് നിര്‍മാണത്തിന് അനുമതി നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

 

 

Latest