Connect with us

Covid19

തമിഴ്‌നാട്ടില്‍ ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികള്‍ കൂടി മരിച്ചു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ചികിത്സ ലഭിക്കാതെ വീണ്ടും കൊവിഡ് രോഗികള്‍ മരിച്ചു. സേലം സര്‍ക്കാര്‍ ആശുപത്രിക്കു മുന്നില്‍ ചികിത്സക്കായി കാത്തുനിന്നവരില്‍ അഞ്ച് പേരാണ് മരിച്ചത്. ചികിത്സ തേടി നിരവധി ആശുപത്രികളില്‍ ഇവര്‍ പോയിരുന്നതായാണ് വിവരം.

ഇന്നലെ വൈകിട്ട് മുതല്‍ ആംബുലന്‍സില്‍ കിടക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ആറ് കൊവിഡ് ബാധിതര്‍ മരിച്ചിരുന്നു.

Latest