Connect with us

Covid19

മമത ബാനര്‍ജിയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇളയ സഹോദരന്‍ അഷിം ബാനര്‍ജി (60)യാണ് മരിച്ചത്. കൊവിഡ് ബാധിതനായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഷിമിന്റെ ആരോഗ്യ നില ഇന്ന് രാവിലെ വഷളാവുകയായിരുന്നു.

അഷിം ബാനര്‍ജിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിച്ചു.

Latest