Kozhikode
സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ച 16, 17 തീയതികളില്‍

മടവൂര്‍ | മടവൂര്‍ സി എം സെന്റര്‍ ആഭിമുഖ്യത്തില്‍ സി എം വലിയുല്ലാഹിയുടെ 31-ാം ആണ്ട് നേര്‍ച്ച മെയ് 16, 17 തീയതികളല്‍ ഓണ്‍ലൈനായി നടക്കും. വഫാത്ത് ദിവസമായ ശവ്വാല്‍ നാല് വൈകിട്ട് ആറിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.
രാത്രി 7 മണിക്ക് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അറിവിന്‍ നിലാവ് ആത്മീയ മജ്ലിസിന് സഫ്വാന്‍ സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കും. യു കെ മജീദ് മുസ്ലിയാര്‍, കെ ആലിക്കുട്ടി ഫൈസി, ടി കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി സംബന്ധിക്കും.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന ആത്മീയ മജ്ലിസ് സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ പ്രഭാഷണവും ടി കെ അബ്ദുർറഹ്മാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും. മദനീയം മജ്ലിസിന് അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍, അബ്ദില്‍ ഖാദര്‍ ബാഖവി ഐക്കരപ്പടി സംബന്ധിക്കും.