Connect with us

Kerala

കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ച: എ കെ ബാലന്‍

Published

|

Last Updated

പാലക്കാട് അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് കെ ആര്‍ ഗൗരിഅമ്മയെന്ന് മന്ത്രി എ കെ ബാലന്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിഅമ്മയുടെ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ല.
പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നത്. “കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും, പറ്റൂലാ ഇനി പറ്റൂലാ കുടിയിറക്ക് ഇനി പറ്റൂലാ, കിട്ടൂലാ ഇനി കിട്ടൂലാ പാട്ടവും വാരവും കിട്ടൂലാ”. ഇത് കുട്ടികളുടെ മനസ്സിനെയടക്കം സ്വാധീനിച്ച മുദ്രാവാക്യമാണ്. അതിന്റെ ഉടമയായ ഗൗരിഅമ്മയെ കാണുകയെന്നത് ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. അവര്‍ മന്ത്രിയായ ഘട്ടത്തില്‍ പ്രതിപക്ഷത്തിരിക്കാനുള്ള അവസരം കിട്ടി. ഗൗരിഅമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് ഞാനും ഭാര്യയും പോയി കണ്ടിരുന്നു. ഗൗരിയമ്മ്ക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. ഞങ്ങളെ അടുത്തിരുത്തി ഭക്ഷണം കഴിച്ചു. എന്റെ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിച്ചത് അവരാണ്. ഭാര്യാപിതാവ് പി കെ കുഞ്ഞച്ചനുമായി നല്ല ബന്ധമായിരുന്നു. ജമീലയെ മകളെപ്പോലെ കരുതി. “എന്താ മോളേ” എന്നാണ് ചോദിക്കുക. ഇത്ര നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ചരിത്രത്തില്‍ വിരളമായേ സംഭവിച്ചിട്ടുള്ളൂവെന്നും എ കെ ബാലന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest