Kerala
എല്‍ ഡി എഫ് മന്ത്രിസഭാ രൂപവത്ക്കരണ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം | ഈ മാസം 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ എല്‍ ഡി എഫിലെ ഏതാനും ഘടകക്ഷകളുമായി സി പി എം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. മന്ത്രിസഭാ രൂപവത്തകരണമാാണ് ചര്‍ച്ചയില്‍ പ്രധാനം. രാവിലെ 11ന് സി പി ഐ നേതൃത്വവുമായാണ് ആദ്യ ചര്‍ച്ച. രണ്ടാംഘട്ടമാണ് സി പി ഐ- സി പി എം ചര്‍ച്ച നടക്കുന്നത്. തുടര്‍ന്ന് ജെ ഡി എസ്, എന്‍ സി പി കക്ഷികളുമായി ഒന്നാംഘട്ട ചര്‍ച്ചയും നടക്കും.
ആദ്യഘട്ടത്തില്‍ സി പി എം- സി പി ഐ ചര്‍ച്ചയില്‍ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു. സി പി എമ്മിന് 12, സി പി ഐക്ക് നാല് മന്ത്രിമാരാണുണ്ടാകുക. കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍ സി പിക്കും ജനതാദള്‍ എസിനും ഓരോ മന്ത്രിമാരെ ലഭിക്കും. ബാക്കി വരുന്ന രണ്ട് മന്ത്രിപദവികള്‍ ഒരു എം എല്‍ എ മാത്രമുള്ള ഘടക കക്ഷികള്‍ക്കാണ്. സി പി ഐയുടെ കൈവശമുള്ള ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ധാരണയായിട്ടുണ്ട്.
ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളില്‍ നിന്നാ് കെ ബി ഗണേഷ് കുമാര്‍, ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 17നാണ് എല്‍ ഡി എഫ് യോഗം. 18ന് എല്ലാ ഘടകകക്ഷികളും മന്ത്രിമാരെ തീരുമാനിക്കാന്‍ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അന്ന് തന്നെ എം എല്‍ എമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. മെയ് 20ന് വൈകിട്ട് നാലിന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.