Kerala
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശ്ശൂര്‍ | ബാലസാഹിത്യകാരി ലീലാ നമ്പൂതിരിപ്പാട് എന്ന സുമംഗല (87) അന്തരിച്ചു. 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി. യജുര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.
2010 ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം അടക്കമുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----