Connect with us

Covid19

ഇറ്റലിക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജര്‍മനിയും

Published

|

Last Updated

ബര്‍ലിന്‍ | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജര്‍മനിയും. ഇറ്റലി യാത്രാ നിരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ജര്‍മനിയും ഈ പ്രഖ്യാപനം നടത്തിയത്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും.

ജര്‍മന്‍ പൗരന്മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും മാത്രമാണ് പ്രവേശനമുണ്ടാകുക. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു. കഴിഞ്ഞ 14 ദിവസം ഇന്ത്യയിലുള്ളവര്‍ക്കാണ് ഇറ്റലി പ്രവേശനം നിരോധിച്ചത്.

ഇറ്റാലിയന്‍ താമസ വിസയുള്ളവര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടോടെ പ്രവേശിക്കാം. ഇറ്റാലിയന്‍ വിമാനത്താവളത്തിലെത്തിയാല്‍ ടെസ്റ്റ് നടത്തും. 14 ദിവസം ക്വാറന്റൈനിലും കഴിയണം. യു കെ, യു എ ഇ, കാനഡ, കുവൈത്ത്, ഒമാന്‍, ഹോങ്ക്‌കോംഗ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം തടഞ്ഞിട്ടുണ്ട്.