Kerala
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശാണ് അറസ്റ്റിലായത്. ഇന്നലെ എറണാകുളത്ത് വച്ചാണ് വലിയമല പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
ഒന്നര വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു വരുന്ന പ്രതി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ഇവ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതി ഇതിനെ എതിര്‍ത്തതോടെ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ യുവതി വലിയമല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
---- facebook comment plugin here -----