Kerala
കൊടുമണില്‍ വന്‍ പുകയില വേട്ട; ഒരാള്‍ അറസ്റ്റില്‍

അടൂര്‍ | കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദനപ്പളളിയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മേലേതില്‍ വീട്ടില്‍ കെ ഷൈജു(30)വാണ് ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും 2.20 ലക്ഷം രൂപ വിലമതിക്കുന്ന 3500 ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നം കണ്ടെടുത്തു. ലോക്ഡൗണ്‍ മുന്നില്‍ കണ്ടുകൊണ്ട് ഇദ്ദേഹം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വന്‍ വിലയ്ക്കു വില്‍ക്കുവാനായി ശേഖരിക്കുന്നു എന്ന് ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
---- facebook comment plugin here -----