Covid19
കൊവിഡ് പ്രതിരോധം: കേന്ദ്രത്തിന് അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മന്‍മോഹന്‍ സിംഗ്
		
      																					
              
              
            ന്യൂഡല്‍ഹി | കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കുക, മുന്‍നിര പ്രവര്‍ത്തകരെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്‌സിന്‍ ഓര്‍ഡര്‍, സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ വിതരണം നടത്തും എന്നിവ സംബന്ധിച്ച് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇളവുകളും ഒപ്പം ഫണ്ടും അനുവദിക്കാം. അവര്‍ക്ക് നിര്‍മാണശാലകള്‍ വിപുലീകരിക്കാനും കൂടുതല്‍ ഉത്പാദനം നടത്താനും ഇത് സഹായിക്കുമെന്നും കത്തില്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
