Connect with us

International

ട്വിറ്റര്‍ പണിമുടക്കി

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് പലയിടത്തും ട്വിറ്റര്‍ പണിമുടക്കിയതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ത്യയിലും ട്വിറ്ററിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 5.10നാണ് ട്വിറ്റര്‍ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം തുടങ്ങിയത്.

രാവിലെ ആറിന് ആഗോളാടിസ്ഥാനത്തില്‍ വലിയ പണിമുടക്ക് കണ്ടെത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ലോഗ് ഔട്ട് ആകുന്ന പ്രശ്‌നമാണ് ഇന്ത്യക്കാര്‍ പരാതിപ്പെട്ടത്. “ചില പ്രശ്‌നങ്ങളുണ്ട്, അത് നിങ്ങളുടെ തെറ്റല്ല, നമുക്ക് വീണ്ട് ശ്രമിക്കാം”- എന്ന സന്ദേശമാണ് ലോഗിന്‍ പേജിലുണ്ടായിരുന്നത്.

ഇന്ത്യയില്‍ ആയിരം പേര്‍ക്കും ലോകത്ത് 9,000 പേര്‍ക്കും ട്വിറ്റര്‍ പ്രശ്‌നം നേരിട്ടതായി ഡൗണ്‍ഡിറ്റക്ടര്‍ അറിയിച്ചു. ട്വിറ്റര്‍ഡൗണ്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലും ലോകത്തുടനീളം ട്വിറ്റര്‍ പണിമുടക്കിയിരുന്നു.

Latest