Connect with us

Covid19

റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് ഈ മാസം ഇന്ത്യയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വി വാക്‌സിന്‍ അതിവേഗ എത്തിക്കാന്‍ നീക്കം. ഈ മാസം ആദ്യത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. മേയില്‍ വാക്‌സിന്റെ നിര്‍മാണം വര്‍ധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്‌സിന്‍ നിര്‍മിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു.

മേയ് ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്‌നിക് 5 വാക്‌സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്പുട്‌നിക്. റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക് 5 വികസിപ്പിച്ചെടുത്തത്.

 

---- facebook comment plugin here -----

Latest