National
ഈ മാസം 18ന് ആര്‍ടിജിഎസ് വഴിയുള്ള പണം ഇടപാട് തടസപ്പെടും

മുംബൈ | സാങ്കേതിക സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 18ന് ആര്‍ടിജിഎസ് വഴിയുള്ള പണമിടപാടുകള്‍ തടസ്സപ്പെടുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 18ന് പുലര്‍ച്ചെ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെയാണ് തടസം നേരിടുക.
അതേസമയം എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആര്‍ബിഐ ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
---- facebook comment plugin here -----