Connect with us

Covid19

കൊവിഡ് വ്യാപനം തീവ്രമാകുന്നു; ആശങ്കയോടെ സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് കേസുകള്‍ കുതിച്ച് ഉയരുന്നു. 24 മണിക്കൂറിനിടെ 1,61,736 കേസുകളും 879 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുള്ള മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ അരലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,751 കേസും 258 മരണവുമാണ് ഇന്ന് മഹാരാഷ്ട്രയിലുണ്ടായത്. സംസ്ഥാനത്തെ ആകെ മരണം 58,245 എത്തി. ഡല്‍ഹിയില്‍ 11,493 കേസും 72 മരണവും യു പിയില്‍ 13604 കേസും 72 മരണവും ചത്തീസ്ഗഢില്‍ 13576 കേസും 132 മരണവും കര്‍ണാടകയില്‍ 9579 കേസും 52 മരണവും തമിഴ്‌നാട്ടില്‍ 6711 കേസും 52 മരണവും ഗുജറാത്തില്‍ 6021 കേസും 55 മരണവും ഇന്നലെയുണ്ടായി.

അതിവേഗ കൊവിഡ് വൈറസ് പല സംസ്ഥാനങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് വീണ്ടും ആവശ്യപ്പെട്ടു. കേരളം അടക്കം പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. 50 ലക്ഷം വാക്‌സിനുകള്‍ അടിയന്തരമായി എത്തിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest